“എന്റെ മുത്തശ്ശിയുടെ വീട്ടില്‍പണ്ട് ചുവരില്‍ ഫ്രെയിം തൂക്കിയതവിട്ട് നിറമുള്ളകുറച്ച് ഫോട്ടോകളുണ്ടായിരുന്നു.എപ്പോഴെങ്കിലും അതിലൊരെണ്ണംഞാനൊന്ന് പൊക്കി നോക്കിഅപ്പോള്‍ ഒരു തേള്‍ മയക്കമുണര്‍ന്ന്വാലുയര്‍ത്തും,കുത്തിക്കെട്ടിയാല്‍നന്നായി വേദനിക്കും കേട്ടോ.മുത്തശ്ശി വിളിച്ചു പറഞ്ഞുഅവറ്റയുടെ ഉള്ളില്‍ വിഷമാണേയ്വെറുതെ വിടുമ്പോഴാണ്ഭൂതകാലത്തിന് ഭംഗി”
“എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്”
“സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.”
“തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്”
“പുറത്തിത്രയും മമതകള് മുഴുവന്ആടയാഭരണങ്ങളും അണിഞ്ഞ്കൈകൊട്ടി വിളിച്ചിട്ടും നിങ്ങളുടെ ഉറ്റവര്എന്തുകൊണ്ട് വീട്വിട്ടിറങ്ങി പോകുന്നില്ല , എന്തുകൊണ്ട്നിങ്ങളുടെ കൗമാരകാരനായ മകന്മദ്യപിക്കുന്നിലല് ,പെണ്കുട്ടി പ്രണയത്തിന്റെ മായ പങ്കാളിയെ ചുറ്റിപിടിച്ചുപുലരിയോളം നൃത്തം ചവിട്ടുന്നില്ല ,പുറത്തേക്ക്പോകാന് ഉയര്ത്തിയ പാദങ്ങള് ഒരു നിലവിളിയോടെ താഴ്ത്തി അവര്ട് ഉള്ളിലേക്ക് ഓടിപോയതെന്തുകൊണ്. രണ്ടു പേര്ക്കിടയില് സംഭവിച്ചതതാണ് , ശരിയായ രണ്ടു പേര് തെറ്റായ ഒരു കാലത്തില് കണ്ടു മുട്ടുകയെന്നു പറയുന്നതുപോലെ .ആരോ ചിലര്കുറുകെ കടക്കാനുള്ള വൈമുഖ്യം കൊണ്ട് അവര് അങ്ങനെ നിന്ന്പോയതാണ് .അങ്ങനെതന്നെയായിരിന്നോ അതുവേണ്ടിയിരുന്നതെന്ന്പറയാനുള്ള ധൈര്യമോന്നുമില്ല.ദൈവമേ, ഈ വാതില് പടികള് എന്തുകൊണ്ടാണ്നീ ഉണ്ടാക്കിയിരിക്കുന്നത് ... ?തടി തരങ്ങള് കൊണ്ടല്ല എന്ന് വരുമോ ..?നിങ്ങളുടെ സ്നേഹം ഒരുകടമ്പയായി കുറുകെ കിടക്കുമ്പോള് ആര്ക്കാണ്പുറത്തു കടക്കാനാവുക ..”
“ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.പക്ഷെ നമുക്കെന്തു പറ്റി?"ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു .അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. "ഇനി ഞാനവനോട് എന്തു മറുപടി പറയും?”